ഹെല്‍സിങ്കി: ചിരിക്കാന്‍ ഫിന്‍ലന്‍ഡുകാരോട് പ്രത്യേകം പറയണ്ട. ചിരിയും സന്തോഷവും സദാസമയവും ഉളളില്‍ കൊണ്ടുനടക്കുന്നവരാണ് ഫിന്‍ലന്‍ഡ് സ്വദേശികള്‍. ഒരു വര്‍ഷമായി കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ നാം കടന്നുപോകുമ്പോഴും ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള പൗരന്മാരുള്ളത് ഫിന്‍ഡന്‍ഡ് എന്ന രാജ്യത്താണ്. ഐക്യരാഷ്ട്രസഭയുടെ ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. അതേസമയം പട്ടികയില്‍ ഇന്ത്യയുടെ മുഖം അത്ര പ്രസന്നമല്ല. റിപ്പോര്‍ട്ടില്‍ ഇന്ത്യ 139-ാം സ്ഥാനത്താണ്. 149 രാജ്യങ്ങളുടെ പട്ടികയാണ് ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.
ഡെന്‍മാര്‍ക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, നെതര്‍ലാന്‍ഡ് എന്നിവയാണ് ഈ പട്ടികയില്‍ പിന്നാലെയുള്ളത്. ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ ആദ്യ പത്തില്‍ ഇടം നേടിയ ഏക യൂറോപ് ഇതര രാജ്യം ന്യൂസിലാന്‍ഡ് ആണ്.
2020ലെ പട്ടികയില്‍ 156 രാജ്യങ്ങളില്‍ 144-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. പാക്കിസ്ഥാന്‍ 105-ാം സ്ഥാനത്തും ചൈന 84-ാം സ്ഥാനത്തും ശ്രീലങ്ക 129-ാം സ്ഥാനത്തും ബംഗ്ലാദേശ് 101-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും ഒടുവിലുള്ള രാജ്യം. ബുറുണ്ടി, യെമന്‍, ടാന്‍സാനിയ, ഹെയ്തി, സിംബാബ്വെ എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിന്നിലാണ്.
അനലിസ്റ്റിക്‌സ് റിസേര്‍ച്ചര്‍ ഗാലപ്പാണ് 149 രാജ്യങ്ങളിലെ ആളുകളില്‍നിന്നുള്ള ഡാറ്റ ശേഖരിച്ചത്. സാമൂഹിക പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, ജിഡിപി, അഴിമതി എന്നിവയെല്ലാം വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.